വിശ്വസിക്കാനാകില്ല: കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകില്ലെന്ന് ആവർത്തിച്ച് ഡി എം കെ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാകില്ലെന്ന് ആവർത്തിച്ച് ഡിഎംകെ. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നും ഡിഎംകെ പറയുന്നു.
 

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാകില്ലെന്ന് ആവർത്തിച്ച് ഡിഎംകെ. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നും ഡിഎംകെ പറയുന്നു.

സംസ്ഥാനത്ത് ഇത്തവണ ഭരണം ലഭിക്കുമെന്ന സർവേ ഫലങ്ങളടക്കം വരുന്നതിനാൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലെത്താനാണ് ഡിഎംകെയുടെ നീക്കം. 178 സീറ്റുകളിൽ ഡിഎംകെ തന്നെ മത്സരിക്കും. കഴിഞ്ഞ തവണ 41 സീറ്റുകൾ കോൺഗ്രസിന് നൽകിയിരുന്നു. ഇത്തവണ 21 സീറ്റിലധികം നൽകാനാകില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി കഴിഞ്ഞു

ബീഹാറിൽ ആർ ജെ ഡി സഖ്യം കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിരുന്നുവെങ്കിലും ജയിക്കാൻ സാധിച്ചിരുന്നില്ല. ആർ ജെ ഡിക്ക് ഭരണം നഷ്ടപ്പെടാനുണ്ടായ കാരണവും ഇതായിരുന്നു. പിന്നാലെ പുതുച്ചേരിയിലും കോൺഗ്രസിന്റെ എംഎൽഎമാർ കാലുമാറ്റം തുടർന്നു. ഇതോടെയാണ് വിശ്വസിക്കാനാകാത്ത സ്ഥിതിയിലേക്ക് കോൺഗ്രസ് എത്തിയത്.