തമിഴ്‌നാട്ടിൽ 50 പേർക്ക് കൂടി കൊറോണ; 48 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ

തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 48 പേരും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സംസ്ഥാനത്താകെ 621 കൊവിഡ് രോഗികളാണുള്ളത്. ആകെയുള്ള
 

തമിഴ്‌നാട്ടിൽ 50 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 48 പേരും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സംസ്ഥാനത്താകെ 621 കൊവിഡ് രോഗികളാണുള്ളത്.

ആകെയുള്ള രോഗികളിൽ 570 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനം ഇപ്പോൾ.

കഴിഞ്ഞ ദിവസം 86 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ