ടൗട്ടേ ചുഴലിക്കാറ്റ്: കർണാടകയിൽ നാല് മരണം; 73 ഗ്രാമങ്ങളെ ബാധിച്ചതായി അധികൃതർ

ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
 

ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്ന് തീരദേശ ജില്ലകൾ അടക്കം ആറ് ജില്ലകളിൽ അതിശക്തമായ മഴയാണുണ്ടായത്.

കൊങ്കൻ തീരത്തിനടുത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മെയ് 17 വൈകുന്നേരം ഗുജറാത്ത് തീരത്ത് എത്തി 18ന് രാവിലെ പോർബന്തറിനും മഹാഹുവാക്കും ഇടയിൽ കര തൊടുമെന്നാണ് മുന്നറിയിപ്പ്.