ആർ ജെ ഡിക്ക് കനത്ത തിരിച്ചടി: അഞ്ച് എംഎൽസിമാർ ജെഡിയുവിൽ ചേർന്നു

നിയമസഭാ കൗൺസിൽ നടക്കാനിരിക്കെ ബീഹാറിൽ ആർ ജെ ഡിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടിയിൽ കൂട്ടരാജി. അഞ്ച് സിറ്റിംഗ് എംഎൽസിമാർ രാജിവെച്ച് നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേർന്നു.
 

നിയമസഭാ കൗൺസിൽ നടക്കാനിരിക്കെ ബീഹാറിൽ ആർ ജെ ഡിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടിയിൽ കൂട്ടരാജി. അഞ്ച് സിറ്റിംഗ് എംഎൽസിമാർ രാജിവെച്ച് നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേർന്നു. മുതിർന്ന നേതാവ് രഘുവംശ പ്രസാദ് സിംഗ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തു

ആർ ജെ ഡിക്ക് ഉണ്ടായിരുന്ന എട്ട് എംഎൽസിമാരിൽ അഞ്ച് പേരാണ് ജെഡിയുവിലേക്ക് പോയത്. ഇതോടെ ആർ ജെ ഡിയുടെ അംഗസംഖ്യ മൂന്നായി ചുരുങ്ങി. രാധാചരൺ ഷാ, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, ഖമർ ആലം, രൺവിജയ് കുമാർ സിംഗ് എന്നിവരാണ് ജെ ഡി യുൽ ചേർന്നത്.

പാർട്ടിയുടെ ആകെ പ്രതിനിധികളുടെ മൂന്നിൽ രണ്ട് ഭാഗവും ജെഡിയുവിൽ ചേർന്നതിനാൽ അയോഗ്യത നിയമത്തെയും ഇവർക്ക് ഭയക്കേണ്ടതില്ല. ആർ ജെഡിയിൽ നിന്ന് വന്നവരടക്കം 75 അംഗ നിയമസഭാ കൗൺസിലിൽ ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയായി. 21 പേരാണ് ജെഡിയുവിനുള്ളത്. ബിജെപിക്ക് 16 അംഗങ്ങളുണ്ട്. 29 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.