തെലങ്കാനയിലെ മേഡക്കിൽ മൂന്ന് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തെലങ്കാനയിലെ മേഡക്കിൽ മൂന്ന് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. ബുധനാഴ്ച രാത്രിയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. 120 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കാണ് മൂന്ന് വയസ്സുകാരൻ സായ് വർധൻ വീണത്.
 
തെലങ്കാനയിലെ മേഡക്കിൽ മൂന്ന് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. ബുധനാഴ്ച രാത്രിയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. 120 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കാണ് മൂന്ന് വയസ്സുകാരൻ സായ് വർധൻ വീണത്.

കുട്ടിക്ക് ഓക്‌സിജൻ ലഭ്യമാക്കാനുള്ള നടപടികളും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. കുട്ടിയെ പുറത്തെടുക്കാൻ സമാന്തര കുഴൽക്കിണർ നിർമാണം നടത്താനുള്ള നീക്കവും പരിശോധിക്കുന്നുണ്ട്

മേഡക് കലക്ടർ എം ധർമറെഡ്ഡി, എസ് പി ചന്ദന ദീപ്തി തുടങ്ങിയർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടി കിണറിൽ വീണത് ശ്രദ്ധയിൽപ്പെട്ട അമ്മ നവീന തന്റെ സാരി കുഴിയിലേക്ക് ഇട്ടു കൊടുത്തെങ്കിലും കുട്ടിക്ക് ഇതിൽ പിടിക്കാൻ സാധിച്ചിരുന്നില്ല.