44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാനുള്ള ടെൻഡർ റെയിൽവേ റദ്ദാക്കി

സെമി ഹൈ സ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാനുള്ള ടെൻഡർ നടപടികൾ റെയിൽവേ റദ്ദാക്കി. 44 ട്രെയിനുകൾക്കുള്ള ടെൻഡർ നടപടികളാണ് റദ്ദാക്കിയത്. ചൈനീസ് കമ്പനിയുമായി ചേർന്നുള്ള ഒരു ടെൻഡർ
 

സെമി ഹൈ സ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാനുള്ള ടെൻഡർ നടപടികൾ റെയിൽവേ റദ്ദാക്കി. 44 ട്രെയിനുകൾക്കുള്ള ടെൻഡർ നടപടികളാണ് റദ്ദാക്കിയത്. ചൈനീസ് കമ്പനിയുമായി ചേർന്നുള്ള ഒരു ടെൻഡർ കൂടി ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് തിടുക്കത്തിൽ ടെൻഡർ ഒഴിവാക്കിയത്.

ഒരാഴ്ചക്കുള്ളിൽ പുതിയ ടെൻഡർ വിളിക്കും. മെയ്ക്ക് ഇൻ ഇന്ത്യക്ക് മുൻഗണന നൽകിയാകും പുതിയ ടെൻഡറെന്ന് റെയിൽവേ അറിയിച്ചു. 44 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമിക്കുന്നതിന് ആറ് കമ്പനികളാണ് ടെൻഡർ സമർപ്പിച്ചത്. ഇതിൽ ഒന്ന് ചൈനീസ് കമ്പനിയുമായി ചേർന്നുള്ള സിആർആർസി പയനിയർ ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു