മണിപ്പൂരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പൂരിൽ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ടു, പിന്നിൽ കുക്കികൾ
 
                              
                              
                                  Oct 29, 2025, 10:17 IST 
                              
                              മണിപ്പൂരിൽ വീണ്ടും സംഘർഷം. തെക്കൻ ജില്ലയായ ചുരാചന്ദ്പൂരിൽ കുക്കി വിഭാഗക്കാർ ഗ്രാമമുഖ്യനെ കൊലപ്പെടുത്തി. ഗ്രാമ മുഖ്യനായ ഹവോകിപ്(50)ആണ് മർദനമേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകളും ചതവുകളുമുണ്ട്.
യൂണൈറ്റഡ് കുക്കി നാഷണൽ ആർമി എന്ന ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമാകാതിരിക്കാനായി മേഖലയിൽ സുരക്ഷാ സേനകൾ ക്യാമ്പ് ചെയ്യുകയാണ്
ഹെങ്‌ലപ് ഉപവിഭാഗത്തിലെ ടി ഖൊനോംഫായ് ഗ്രാമത്തിന്റെ തലവനായിരുന്നു കൊല്ലപ്പെട്ട ഹവോകിപ്. മണിപ്പൂരിലെ പലയിടത്തും ഇപ്പോഴും പാരമ്പര്യ മേധാവിത്വ ഗ്രാമഭരണ സംവിധാനം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ളൊരു ഗ്രാമത്തിന്റെ തലവനായിരുന്നു ഇദ്ദേഹം