ഹോം › ദേശീയം

ജമ്മു കാശ്മീരീലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; സൈന്യം പരിശോധന തുടരുന്നു

By MJ Desk · 21 Oct 2024, 08:14 AM

ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ചവരിൽ അഞ്ച് പേർ അതിഥി തൊഴിലാളികളാണ്. സോനംമാർഗിലെ തുരങ്ക പാത നിർമാണത്തിന് എത്തിയ തൊഴിലാളികളെയാണ് ഭീകരർ വെടിവെച്ച് കൊന്നത്. ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് ആക്രമണത്തെ കേന്ദ്ര സർക്കാരും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം അതേസമയം ഉറിയിൽ കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തി. എകെ 47 തോക്ക്, രണ്ട് എകെ മാഗസിനുകൾ, 57 എകെ തിരകൾ, രണ്ട് പിസ്റ്റളുകൾ, 3 പിസ്റ്റൾ മാഗസിനുഖൾ എന്നിവയാണ് കണ്ടെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jammu kashmir#terrorist attack

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›