കാശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവെച്ചു കൊന്നു

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി പ്രവർത്തകർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
 

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി പ്രവർത്തകർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈകെ പോറ സ്വദേശി ഗുൽഗാം അഹമ്മദ് യാതുവിന്റെ മകനും ബിജെപി യുവജന വിഭാഗം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഫിദ ഹുസൈൻ യാതൂ, സോഫറ്റ് ദേവ്സർ സ്വദേശി അബ്ദുൾ റഷീദ് ബീഗിന്റെ മകൻ ഉമർ റഷീദ് ബീഗ്, വൈകെ പോറ സ്വദേശി മുഹമ്മദ് റംസാന്റെ മകൻ ഉമർ റംസാൻ ഹാജം എന്നിവരാണ് കൊല്ലപ്പെട്ടത്.