{"vars":{"id": "89527:4990"}}

ഭീകരർ ലക്ഷ്യമിട്ടത് ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണം; ചെങ്കോട്ട സ്‌ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
 

 

ഡൽഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ശ്രീനഗർ സ്വദേശി ജസീർ ബിലാൽ വാണിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഉമർ നബി അടക്കമുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി

ചെങ്കോട്ട സ്‌ഫോടനത്തിൽ ഭീകരർ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണത്തനാണെന്ന് എൻഐഎ പറയുന്നു. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമിക്കാനുള്ള ഗൂഢാലോചന നടന്നുവെന്നാണ് വിവരം

ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തിൽ അറസ്റ്റിലായ ഷഹീൻ രണ്ട് കൊല്ലം സൗദി അറേബ്യയിലുണ്ടായിരുന്നു എന്നാണ് വിവരം. തുർക്കിക്ക് പുറമെ മാലദ്വീപിലേക്കും ഷഹീൻ യാത്ര ചെയ്തിട്ടുണ്ട്.