{"vars":{"id": "89527:4990"}}

രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ തുടർച്ചയായ മൂന്നാം തവണയും പങ്കെടുക്കാതെ തരൂർ
 

 

കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയും വിട്ടുനിന്ന് തിരുവനന്തപുരം എംപി ശശി തരൂർ. നരേന്ദ്രമോദിയെയും ബിജെപിയെയും പ്രശംസിച്ചു കൊണ്ടുള്ള പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടെന്ന വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് തരൂരിന്റെ അസാന്നിധ്യം ചർച്ചയാകുന്നത്

പാർലമെന്റിന്റെ ശീതകാല സമ്മേളനം അടുത്താഴ്ച ഡിസംബർ 19ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താൻ വേണ്ടിയാണ് വെള്ളിയാഴ്ച കോൺഗ്രസ് യോഗം സംഘടിപ്പിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് 99 എംപിമാരുടെ യോഗം നടന്നത്

തരൂരിന് പുറമെ ചണ്ഡിഗഢ് എംപി മനീഷ് തിവാരിയും യോഗത്തിൽ പങ്കെടുത്തില്ല. ഇന്ന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുകയാണെന്നണ് തരൂർ വ്യക്തമാക്കിയത്. നേരത്തെ നവംബറിൽ നടന്ന ആദ്യ രണ്ട് യോഗങ്ങളിലും തരൂർ പങ്കെടുത്തിരുന്നില്ല.