{"vars":{"id": "89527:4990"}}

ആം ആദ്മി പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കും; കെജ്രിവാൾ കേരളത്തിലെത്തും
 

 

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ ആം ആദ്മി പാർട്ടി. ഇതുസംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം അനുമതി നൽകി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടാനായി ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലെത്തും

കെജ്രിവാൾ അടക്കമുള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ വരും. തുടർ തീരുമാനങ്ങൾ പിന്നീട് അറിയിക്കുമെന്ന് ആംആദ്മി പാർട്ടി കേരളാ പ്രസിഡന്റ് വിനോദ് മാത്യു പറഞ്ഞു. ഇതാദ്യമായാണ് ആംആദ്മി പാർട്ടി കേരളത്തിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കാനൊരുങ്ങുന്നത്

പ്രചാരണത്തിനും അരവിന്ദ് കെജ്രിവാൾ അടക്കമുള്ള ദേശീയ നേതാക്കൾ എത്തും. മുന്നണിയായല്ല, ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. സ്ഥാനാർഥി നിർണയം അടക്കമുള്ള തീരുമാനങ്ങളിലേക്ക് ഉടൻ കടക്കും.