പാക്കിസ്ഥാന്റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം
May 9, 2025, 10:18 IST
പാക്കിസ്ഥാന്റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ആർമി എക്‌സിൽ കുറിച്ചു. നിയന്ത്രണരേഖയിലടക്കമുണ്ടായ വെടിവെപ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം അറിയിച്ചു ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെയും പടിഞ്ഞാറൻ അതിർത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാക് സൈന്യം ആക്രമണം നടത്തി. അതെല്ലാം തകർത്തു. ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിലെ വെടിനിർത്തൽ ലംഘിച്ച് കൊണ്ട് വെടിവെപ്പ് തുടർന്നുവെന്നും ഇതിനും കനത്ത മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു പാക്കിസ്ഥാന്റെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകർത്തുകൊണ്ട് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി.