ബി.ജെ.പിയ്ക്ക് വേറെ പണിയൊന്നുമില്ല; എപ്പോഴും ബംഗാള്‍ സന്ദര്‍ശനത്തിലാണ്: മമതാ ബാനര്‍ജി

കൊല്ക്കത്ത : ബി.ജെ.പി ദേശീയ അധ്യക്ഷന് ജെ.പി നദ്ദയുടെ ബംഗാള് സന്ദര്ശനത്തില് പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്ജി. എപ്പോൾ നോക്കിയാലും ബി.ജെ.പിയുടെ ദേശീയ നേതാക്കള് ബംഗാള് സന്ദര്ശനത്തിലാണെന്നും
 

കൊല്‍ക്കത്ത : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. എപ്പോൾ നോക്കിയാലും ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ബംഗാള്‍ സന്ദര്‍ശനത്തിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ട്വറ്ററിലൂടെയായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം.

‘അവര്‍ക്ക് വേറെ പണിയൊന്നുമില്ല. ചിലപ്പോള്‍ ആഭ്യന്തരമന്ത്രി ഇവിടെയുണ്ടാകും. മറ്റ് ചിലപ്പോള്‍ ഛദ്ദ, നദ്ദ, ഫദ്ദ, ഭദ്ദ എന്നിവര്‍ ഇവിടെയുണ്ടാകും. കാഴ്ചക്കാരില്ലാതാകുമ്പോള്‍ അവര്‍ അവരുടെ പ്രവര്‍ത്തകരെ വിളിക്കും’, മമത ട്വറ്ററിൽ കുറിച്ചു.

കൊൽക്കത്തയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമധ്യേയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത് . നദ്ദയ്ക്കു പുറമെ മറ്റ് മുതിർന്ന ബിജെപി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടേതുൾപ്പെടെ നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നദ്ദ എത്തിയത്. ജെ.പി നദ്ദയുടെ യാത്രയിലുടനീളം ചിലര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു. അതേസമയം നദ്ദയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹത്തിന്റെ പരിപാടികളില്‍ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും വിഷയത്തില്‍ അമിത് ഷായ്ക്കും കേന്ദ്രനേതൃത്വത്തിനും കത്തെഴുതിയിട്ടുണ്ടെന്നും ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.