നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറി; മൂന്ന് ഡോക്ടർമാർക്ക് ദാരുണാന്ത്യം
Nov 20, 2025, 08:26 IST
തമിഴ്‌നാട് തൂത്തുക്കുടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ഡോക്ടർമാർ മരിച്ചു. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഹൗസ് സർജൻമാരായ സരൂപൻ(23), രാഹുൽ സെബാസ്റ്റ്യൻ(23), മുകിലൻ(23) എന്നിവരാണ് മരിച്ചത്.
ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു