അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹർജിയിൽ സിബിഐ ഇന്ന് സുപ്രീം കോടതിയിൽ നിലപാട് അറിയിക്കും
Aug 23, 2024, 08:29 IST
ഡൽഹി മദ്യനയക്കേസിലെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ ഇന്ന് മറുപടി നൽകും. ഇടക്കാല ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. കെജ്രിവാളിന്റെ അറസ്റ്റ് ശരിവെച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത് നേരത്തെ കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മുക്തനായിരുന്നു. 17 മാസം ജയിലിൽ കഴിഞ്ഞ ശേഷമാണ് സിസോദിയ പുറത്തിറങ്ങിയത്. ജാമ്യത്തുകയായി ഒന്നര ലക്ഷം രൂപയും പാസ്‌പോർട്ടും കെട്ടി വെക്കണമെന്നും കോടതി നിർദേശിച്ചിരുന്നു വിചാരണ തുടങ്ങാത്തതിന്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിൽ ഇടാനാകില്ലെന്നും അത് മൗലികാവാകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയക്ക് കോടതി ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ സിസോദിയ ഇടപെടരുതെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു.