ചാറ്റ് നിർത്തി, നമ്പർ ബ്ലോക്ക് ചെയ്തു; യുവതി ആൺസുഹൃത്തിനെ കുത്തിക്കൊന്നു
ഛത്തിസ്ഗഢിലെ ബിലാസ്പൂരിൽ യുവതി ആൺസുഹൃത്തിനെ കുത്തിക്കൊന്നു. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം. കാംത പ്രസാദ് സൂര്യവംശിയെന്ന 25കാരനാണ് കൊല്ലപ്പെട്ടത്
ആറ് മാസം മുമ്പാണ് 22കാരി റോഷ്‌നിയും കാംതപ്രസാദും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. പതിയെ ഇരുവരും തമ്മിൽ പ്രണയത്തിലായി. കാംതപ്രസാദ് ബിലാസ്പൂരിലെ ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നു
കഴിഞ്ഞ മൂന്ന് ദിവസമായി കാംതപ്രസാദ് റോഷ്‌നിയുമായുള്ള ചാറ്റുകളും കോളുകളും അവസാനിപ്പിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെയാണ് മറ്റൊരു സ്ത്രീയുമായി കാംതപ്രസാദിന് ബന്ധമുണ്ടെന്ന് സംശയിച്ച് റോഷ്‌നി കത്തിയുമായി യുവാവിന്റെ വീട്ടിലെത്തിയത്
കാംതപ്രസാദിന്റെ മൊബൈൽ ഫോൺ യുവതി ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ചതോടെ തർക്കമുണ്ടാകുകയും കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയുമായിരുന്നു. കാംതയുടെ സഹതാമസക്കാർ യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല