{"vars":{"id": "89527:4990"}}

റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ചു; നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു
 

 

റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണം നഷ്ടമായ ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. കർണാടക ബൈന്തൂരിലാണ് സംഭവം. നെല്ലിക്കട്ടെ നിവാസ് ശ്രേയസ് മൊഗവീരയാണ്(23) മരിച്ചത്. 

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ബൈന്തൂർ കമലശിലക്ക് സമീപം തരേകുഡ്‌ലുവിലാണ് സംഭവം. കമലശിലയിലെ ക്ഷേത്രം സന്ദർശിച്ച ശേഷം നെല്ലിക്കട്ടെയിലേക്ക് മടങ്ങുകയായിരുന്നു ശ്രേയസും സുഹൃത്ത് വിഘ്‌നേഷും. 

ഇവർ സഞ്ചരിച്ച ബൈക്ക് റോഡിന് കുറുകെ ചാടിയ മാനിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഘ്‌നേഷ് കുന്ദാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.