ഉപഗ്രഹത്തിൽ മോദിയുടെ ചിത്രവും ഭഗവത് ഗീതയും; ഈ വർഷത്തെ ഐഎസ്ആർഓയുടെ ആദ്യ വിക്ഷേപണം ഞായറാഴ്ച

ഈ വർഷത്തെ ഐഎസ്ആർഓയുടെ ആദ്യ വിക്ഷേപണം ഞായറാഴ്ച നടക്കും. നാളെ രാവിലെ 10.24നാണ് വിക്ഷേപണ സമയം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപിക്കുക.
 

ഈ വർഷത്തെ ഐഎസ്ആർഓയുടെ ആദ്യ വിക്ഷേപണം ഞായറാഴ്ച നടക്കും. നാളെ രാവിലെ 10.24നാണ് വിക്ഷേപണ സമയം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപിക്കുക. സതീഷ് ധവാൻ സാറ്റലൈറ്റ് എന്ന പേരിലാണ് ഉപഗ്രഹം. 25000 ആളുകളുടെ പേരുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രവും ഭഗവത് ഗീതയും സാറ്റലൈറ്റിൽ ഉണ്ടാവും

എസ്ഡി കാർഡിലാണ് ഭഗവത് ഗീത ഉപഗ്രഹത്തിൽ സൂക്ഷിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ചിത്രം ഉപഗ്രഹത്തിലുള്ളത്. ഐഎസ്ആർഓ ചെയർപേഴ്സൺ ഡോ. കെ ശിവൻ, സയൻ്റിഫിക് സെക്രട്ടറി ഉമാ മഹേശ്വരൻ തുടങ്ങിയവരുടെ പേരുകളാണ് ഉപഗ്രഹത്തിൽ കൊത്തിവച്ചിരിക്കുന്നത്.