ഗവർണർക്ക് പിഴവ് പറ്റി; ഉദ്ദവ് സർക്കാർ രാജിവെച്ചില്ലായിരുന്നുവെങ്കിൽ പുനഃസ്ഥാപിച്ചാനെയെന്ന് സുപ്രീം കോടതി

 

മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ദവ് സർക്കാർ രാജിവെച്ചത് എന്നതിനാലാണിത്. ഉദ്ദവ് താക്കറെ സർക്കാർ രാജിവെക്കുകയായിരുന്നു. വിശ്വാസ വോട്ട് നേരിട്ടിരുന്നുവെങ്കിൽ പുനഃസ്ഥാപിക്കാൻ സാധിച്ചാനെയെന്നും സുപ്രീം കോടതി വ്യക്തമാക്കി

എന്നാൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ തീരുമാനവും ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ശിവസേനയിലെ ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. 

ഗവർണറുടെ നടപടി ഭരണഘടനക്ക് അനുസൃതമായല്ലെന്നും ഗവർണർ കത്തിനെ മാത്രം ആശ്രയിച്ച് തീരുമാനം എടുക്കരുതായിരുന്നുവെന്നും കോടതി പറഞ്ഞു. അതേസമയം ഷിൻഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കർ അംഗീകാരം നൽകിയതും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ വിധി പ്രസ്താവത്തിൽ പറയുന്നു.