{"vars":{"id": "89527:4990"}}

വിക്ഷേപിച്ചത് ഏറ്റവും ഭാരമേറിയ ഉപഗ്രഹം; എൽവി എം3-എം6 ദൗത്യം വിജയകരം
 

 

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ എസ് ആർ ഒ) എൽ വി എം3-എം6 ദൗത്യം വിജയകരം. ഐ എസ് ആർ ഒ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹവുമായി എൽ വി എം-3 റോക്കറ്റ് കുതിച്ചുയർന്നു. രാവിലെ 8.24ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം. 

6,100 കിലോഗ്രാം ഭാരമുള്ളതാണ് അമേരിക്കൻ കമ്പനിയായ എ എസ് ടി മൊബൈലിന്റെ ഉപഗ്രഹം. മൊബൈൽ ഫോണുകളിൽ നേരിട്ട് അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ഉദ്ദേശിച്ചുള്ള ലോകത്തിലെ ആദ്യത്തെ അടുത്ത തലമുറ ഉപഗ്രഹമാണിത്.

എൽ വി എം3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. എൽ വി എം3 റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോണുകളിലേക്ക് ടവറുകളോ ഫൈബർ കേബിളുകളോ..