രാഹുൽ ഗാന്ധിയുടെ ഇസഡ് പ്ലസ് സുരക്ഷ വെട്ടിക്കുറച്ചേക്കില്ലെന്ന സൂചന നൽകി ആഭ്യന്തര മന്ത്രാലയം
 

 

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ ഇസഡ് പ്ലസ് സുരക്ഷ വെട്ടിക്കുറച്ചേക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ സ്ഥലത്തേക്ക് താമസം മാറിയാൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യുമെന്ന് മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. 12 തുഗ്ലക് ലൈനിലുള്ള ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയണമെന്ന് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി രാഹുലിന് നോട്ടീസ് നൽകിയിരുന്നു

ഇതുപ്രകാരം രാഹുൽ പുതിയ വസതിയിലേക്ക് മാറിയാൽ സുരക്ഷ അവലോകനം ചെയ്യുന്നതിനായാണ് സിആർപിഎഫ് യോഗം ചേരുക. എസ് പി ജി സുരക്ഷ കഴിഞ്ഞാൽ ഏറ്റവുമുയർന്ന സുരക്ഷയായ ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്.