ഹോം › ദേശീയം

ഖാന്‍മാരുടെ താരപ്രഭ മങ്ങുന്നു; ജനപ്രീതിയില്‍ വിജയ് ഒന്നാമത്; ഷാരൂഖിന് മൂന്ന്, സല്‍മാന് ഒമ്പത്

By News Desk · 23 Oct 2024, 09:34 PM

മുംബൈ; ജനപ്രീതിയുടെ കാര്യമെടുത്താല്‍ ഖാന്‍മാരുടെ താരപ്രഭ മങ്ങുന്നു. ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമെല്ലാം ഉള്‍പ്പെടുന്ന ഖാന്‍മാരുടെ പട്ടികയില്‍ മുന്‍പ് ഒന്നാമനായിരുന്ന ബോളിവുഡിന്റെ എസ്ആര്‍കെക്ക് ഇപ്പോഴുള്ളത് മൂന്നാം സ്ഥാനം മാത്രം. സെപ്തംബറിലെ താരങ്ങളുടെ ജനപ്രീതിയുടെ പട്ടിക പുറത്തുവന്നപ്പോള്‍ തെന്നിന്ത്യയുടെ സ്വന്തം വിജയ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതായി പ്രഭാസാണുള്ളത്. ജൂണ്‍ മാസത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നുവെങ്കിലും ഇടയ്ക്ക് വച്ച് രണ്ടാം സ്ഥാനത്തേക്ക് ഷാരൂഖ് തിരിച്ചെത്തിയിരുന്നു. റിലീസ് ചിത്രങ്ങളുമായി സജീവമല്ലെങ്കിലും വാര്‍ത്തകളില്‍ തുടരെ തുടരെ വരുന്നതാണ് അജിത്തിനെ നാലാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ജൂനിയര്‍ എന്‍ടിആര്‍ അഞ്ചാമതുള്ള പട്ടികയില്‍ അല്ലു അര്‍ജുന്‍ ആറാമനായി ഇടംപിടിച്ചപ്പോള്‍ അക്ഷയ് കുമാറും രാംചരണും സല്‍മാന്‍ ഖാനും യഥാക്രമം ഏഴു മുതല്‍ ഒമ്പതുവരെ സ്ഥാനങ്ങളുമായി തൃപ്തിപ്പെടേണ്ടിവന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›