കോവിഡ് വാക്സിൻ വിതരണം; പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ആയോഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴിയാണ്
Nov 20, 2020, 23:44 IST
കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ആയോഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
“വാക്സിൻ നിർമാണത്തിന്റെ പുരോഗതി, റെഗുലേറ്ററി അംഗീകാരം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. മുൻഗണനാ വിഭാഗങ്ങൾ, ശീതീകരണ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായതായി” അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.