{"vars":{"id": "89527:4990"}}

പതിയെ നീങ്ങുന്ന കാർ പൊടുന്നനെ പൊട്ടിത്തെറിക്കുന്നു; ചെങ്കോട്ട സ്‌ഫോടനത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്
 

 

ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെഡ് ഫോർട്ട് മെട്രോ സ്‌റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാർ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. 

നിരത്തിലൂടെ ജനങ്ങൾ നടക്കുന്നതും റോഡ് മുറിച്ച് കടക്കുന്നതും വീഡിയോയിൽ കാണാം. തിങ്കളാഴ്ച വൈകിട്ട് 6.52നാണ് സ്‌ഫോടനം നടന്നത്. 12 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്

സ്‌ഫോടനം എൻഐഎയുടെ പത്തംഗ സംഘം അന്വേഷിക്കും. എൻഐഎ എഡിജിപി വിജയ് സാഖറെ അന്വേഷണത്തിന് ചുമതല വഹിക്കും. ഒരു ഐജിയും മൂന്ന് ഡിഐജിമാരും മൂന്ന് എസ് പിമാരും അടങ്ങുന്നതാണ് സംഘം