ഹോം › ദേശീയം

സിനിമാ പ്രമോഷന്‍ പരിപാടിക്കിടെ സൗണ്ട്-ലൈറ്റിംഗ് സംവിധാനം തകര്‍ന്നു വീണു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

By Metro Desk · 23 Aug 2026, 10:53 AM

ഹൈദരാബാദ്: ഹൈദരാബാദിലെ മല്ല റെഡ്ഡി സര്‍വകലാശാലയില്‍ സിനിമാ പ്രമോഷന്‍ പരിപാടിക്കിടെ സൗണ്ട്-ലൈറ്റിംഗ് സംവിധാനം തകര്‍ന്നു വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. നടന്‍ യാഷിന്റെ ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു അപകടം. ഒരു വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

നടനെ കാണാനായി ആരാധകരും വിദ്യാര്‍ഥികളും താങ്ങുതൂണുകളില്‍ കയറിയതോടെ സൗണ്ട് ബോക്‌സിന്റെയും ലൈറ്റ് സംവിധാനത്തിന്റെയും ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.

അപകടമുണ്ടായതോടെ യാഷ് തന്റെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിവെക്കുകയും സംഘാടകരോടും പോലീസിനോടും ഒപ്പം നിന്ന് ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരിപാടി തുടര്‍ന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›