ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നു; നിർണായക നീക്കവുമായി ഇറാൻ
ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കായി ഹോർമൂസ് തുറന്നിടുമെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ കുറിച്ചു. ഇറാൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചാണ് കുറിപ്പ്
ഇതിന് പിന്നാലെ ഇന്ത്യയുടെ രണ്ട് കപ്പലുകൾ സുരക്ഷിതമായി ഹോർമൂസ് കടന്നതായാണ് വിവരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഇറാൻ പ്രധാനമന്ത്രി മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചിരുന്നു. പിന്നാലെയാണ് സൗഹൃദ രാജ്യങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമൂസ് പാത തുറക്കുമെന്ന് ഇറാൻ അറിയിച്ചത്
ഞങ്ങളോട് സൗഹൃദമുള്ള ചില രാജ്യങ്ങൾക്ക് അവരുടെ കപ്പലുകൾ കടന്നുപോകാൻ ഇറാൻ സായുധ സേന അനുമതി നൽകിയിട്ടുണ്ട്. ചൈന, റഷ്യ, പാക്കിസ്ഥാൻ, ഇറാഖ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ കപ്പലുകൾ ഹോർമൂസ് കടന്നതായും അബ്ബാസ് അരാഗ്ചി അറിയിച്ചു. എന്നാൽ അമേരിക്ക, ഇസ്രായേൽ രാജ്യങ്ങളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾ ഹോർമൂസ് കടലിടുക്ക് വഴി കടത്തിവിടില്ലെന്നും ഇറാൻ അറിയിച്ചു