തരൂരിനെ പ്രവർത്തക സമിതിയിൽ എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പം രൂക്ഷം
 

 

ശശി തരൂരിനെ പ്രവർത്തക സമിതിയിൽ എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. ഇതിൽ അന്തിമ നിലപാട് സ്വീകരിക്കുക രാഹുൽ ഗാന്ധിയാകുമെന്നാണ് സൂചന. മത്സരിക്കുന്നില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജസ്ഥാനിൽ നിന്ന് അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലേക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്

മത്സരിക്കാനില്ലെന്ന് ശശി തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യക്ഷ പദവിയിലേക്ക് മത്സരിച്ചു. പ്രവർത്തക സമിതിയിലേക്ക് കൂടി മത്സരിച്ചാൽ പാർട്ടിയെ സ്ഥിരമായി വെല്ലുവിളിക്കുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ഇടയുണ്ടെന്ന് കണ്ടാണ് തരൂർ പിൻവാങ്ങുന്നത്. 

ഖാർഗെക്കും സോണിയ ഗാന്ധിക്കും തരൂർ പ്രവർത്തക സമിതിയിൽ ഉൾപ്പെടുന്നതിനോട് എതിർപ്പില്ല. എന്നാൽ രാഹുൽ ഗാന്ധിയുടെ നിലപാടാണ് നിർണായകമാകുക. കേരളത്തിലെ നേതൃത്വവും തരൂരിനെ എതിർക്കുകയാണ്. അതേസമയം കെ മുരളീധരൻ, ബെന്നി ബെഹന്നാൻ, എം കെ രാഘവൻ തുടങ്ങിയ എംപിമാർ തരൂരിന് വേണ്ടി ശക്തമായി രംഗത്തുണ്ട്.