ഹോം › ദേശീയം

ജനം തള്ളിക്കളഞ്ഞവർ പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ നോക്കുന്നു: പ്രധാനമന്ത്രി

By MJ Desk · 25 Nov 2024, 11:49 AM

ജനം തള്ളിക്കളഞ്ഞവർ പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് തടസ്സപെടുന്നത് കാരണം ഏറ്റവുമധികം പ്രയാസം നേരിടുന്നത് യുവ എംപിമാരാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നത്. സഭ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് പിന്തുണയില്ലെന്നും മോദി പറഞ്ഞു ഈ സമ്മേളനത്തിന് ഏറെ പ്രത്യേകതയുണ്ട്. ഭരണഘടനയുടെ 75ാം വാർഷികത്തിന് ഇടയിലാണ് സമ്മേളനം നടക്കുന്നതെന്നും മോദി പറഞ്ഞു. ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി അതേസമയം പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ വാദങ്ങൾ ഉയർത്താനാണ് സാധ്യത. മണിപ്പൂർ കലാപവും അദാനിക്കെതിരെ യുഎസ് കോടതി കേസെടുത്തതും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നതും അടക്കമുള്ള ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#narendra modi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›