അടിച്ചു പാമ്പായി, 100ൽ വിളിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കി; പിന്നാലെ പോലീസ് യുവാവിനെ പൊക്കി

മദ്യപിച്ച് പൂസായതോടെ അത്യാവശ്യ സേവനങ്ങൾക്കുള്ള നമ്പറായ 100ൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ഹരിയാന സെക്ടർ 66ലെ താമസക്കാരനായ ഹർഭജൻ സിംഗ്
 

മദ്യപിച്ച് പൂസായതോടെ അത്യാവശ്യ സേവനങ്ങൾക്കുള്ള നമ്പറായ 100ൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ഹരിയാന സെക്ടർ 66ലെ താമസക്കാരനായ ഹർഭജൻ സിംഗ് എന്ന 33കാരനാണ് അറസ്റ്റിലായത്.

നോയിഡ പോലീസാണ് ഇയാളെ പിടികൂടിയത്. ഫോൺ നമ്പർ ട്രേസ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. അവശ്യ നമ്പർ ദുരുപയോഗം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ലഹരി ഉപയോഗത്തിനുമാണ് യുവാവിനെതിരെ കേസെടുത്തത്.