കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഹിസ്ബുൾ ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്ന് പേരും ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരരാണ്. ഷോപിയാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
 

ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്ന് പേരും ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരരാണ്.

ഷോപിയാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ജമ്മു കാശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുത്തത്. ഭീകരർ മേഖലയിൽ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്.

കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേനാപോരാ സ്വദേശി ആദിൽ ഷെയ്ക്ക്, ഊർപോര സ്വദേശി വാസിം വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.