ഹോം › ദേശീയം

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് അടക്കം മൂന്ന് പേർ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

By MJ Desk · 10 Sep 2024, 08:05 AM

ചെന്നൈ ആലമാട്ടിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് അടക്കം മൂന്ന് പേർ മരിച്ചു. കോഴിക്കോട് മടവൂർ സ്വദേശിയായ തെച്ചൻകുന്നുമ്മൽ അനസാണ്(29) മരിച്ചത്. ടാക്‌സി ഡ്രൈവറായിരുന്നു അനസ്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ഉഷാറാണി(48), മകൾ സായ് മോനിഷ(4) എന്നിവരും മരിച്ചു. ഉഷാറാണിയുടെ ഭർത്തവ് ജയവേൽ, സായ്‌മോനിഷയുടെ ഇരട്ട സഹോദരൻ സായ് മോഹിത് എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്. തിരുവള്ളൂരിൽ താമസിച്ചിരുന്ന കുടുംബം ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രിപേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റെഡ് ഹിൽസ്-തിരുവള്ളൂർ ഹൈ റോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›