ഗുജറാത്തിൽ ഗോവധക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം; ചരിത്രപരമായ വിധിയെന്ന് സർക്കാർ
Nov 13, 2025, 10:40 IST
ഗുജറാത്തിൽ ഗോവധക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും ശിക്ഷ. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് അമ്രേലി സെഷൻസ് കോടതി ശിക്ഷിച്ചത്. ഗുജറാത്തിൽ ഇതാദ്യമായാണ് ഗോവധക്കേസിൽ ജീവപര്യന്തം തടവ് വിധിക്കുന്നത്
ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് മൂന്ന് പേരെയും കുറ്റക്കാരായി കണ്ടെത്തിയത്. 2023ൽ ഇവരുടെ പക്കൽ നിന്നും 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തെന്നാണ് കേസ്.
ചരിത്രപരമായ വിധിയെന്നാണ് ഗുജറാത്ത് സർക്കാർ പ്രതികരിച്ചത്. സംസ്ഥാന സർക്കാർ ഗോസംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ അറിയിച്ചു.