{"vars":{"id": "89527:4990"}}

തെലങ്കാനയിൽ ടിപ്പർ ലോറി ആന്ധ്ര ട്രാൻസ്‌പോർട്ട് ബസിൽ ഇടിച്ചുകയറി; 24 പേർ മരിച്ചു
 

 

തെലങ്കാനയിൽ വാഹനാപകടത്തിൽ 24 മരണം. രംഗറെഡ്ഡി ജില്ലയിലെ മിർസാഗുജയിൽ ആന്ധ്ര ട്രാൻസ്‌പോർട്ട് ബസിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദ്-ബീജാപൂർ ദേശീയപാതയിലായിരുന്നു അപകടം. 

നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്

ബസിനെ ലോറി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന പലരും റോഡിലേക്ക് തെറിച്ചുവീണു.