"പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും യാത്ര ഫ്രീ!" കർണാടകയിൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ
ബെംഗളൂരു: കർണാടകയുടെ 34-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങളുമായി ഡി.കെ. ശിവകുമാർ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സ്കൂൾ, കോളേജ്, പിജി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇനി മുതൽ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.
മുൻപ് പെൺകുട്ടികൾക്ക് മാത്രമായി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിക്കെതിരെ ആൺകുട്ടികൾ സങ്കടം പറഞ്ഞിരുന്നതായി ഡി.കെ. ശിവകുമാർ വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.
"കർണാടകയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചപ്പോഴെല്ലാം പെൺകുട്ടികൾക്ക് മാത്രമെന്താ സൗജന്യ യാത്രയെന്ന് ആൺകുട്ടികൾ സങ്കടം പറഞ്ഞിട്ടുണ്ട്. ഇതാ ബസുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും യാത്ര ഫ്രീയാക്കുകയാണ്."
— ഡി.കെ. ശിവകുമാർ, കർണാടക മുഖ്യമന്ത്രി
ആഡംബര ബസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ ബസുകളിലും വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതിനായി പ്രത്യേക പാസിന് അപേക്ഷിക്കേണ്ടതുണ്ട്. പദ്ധതി മൂലമുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, "നമ്മുടെ മക്കളാണ്, അവരുടെ യാത്രയ്ക്ക് എത്ര കോടി ചെലവായാലും നമ്മളത് ചെയ്യും. ഇത് ഡി.കെ.യുടെ സർക്കാരാണ്," എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറച്ച മറുപടി.
മറ്റ് പ്രധാന ക്യാബിനറ്റ് തീരുമാനങ്ങൾ:
- തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി: സ്വകാര്യ മേഖലയ്ക്കായി പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ സ്ഥാപിക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിലായുള്ള 56,000 ഒഴിവുകളിലേക്ക് ഉടൻ റിക്രൂട്ട്മെന്റ് നടത്തും.
- 'ഭാരത് ജോഡോ' യൂത്ത് ക്ലബുകൾ: യുവാക്കളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും നേതൃത്വ പരിശീലനത്തിനുമായി സംസ്ഥാനത്തുടനീളം 10,000 യൂത്ത് ക്ലബുകൾ രൂപീകരിക്കും. ഓരോ ക്ലബിനും 10 ലക്ഷം രൂപ വീതം ഗ്രാന്റ് അനുവദിക്കും.
- ബെംഗളൂരു വികസനം: ബെംഗളൂരുവിലെ റോഡുകളുടെ ടാറിങ്ങിനായി ബജറ്റിന് പുറമെ 2000 കോടി രൂപ കൂടി അനുവദിച്ചു. 4 മാസം കൊണ്ട് പണി പൂർത്തിയാക്കാൻ നിർദ്ദേശം.
- കർഷകർക്ക് മുൻഗണന: കർഷകർ നഗരങ്ങളിലേക്ക് ചേക്കേറുന്നത് തടയാൻ ഹോർട്ടികൾച്ചറും ഡെയറി ഫാമിങ്ങും കൂടുതൽ കാര്യക്ഷമമാക്കാനും ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.