ഗണേശ നിമജ്ജന ഘോഷയാത്രക്കിടെ ട്രക്ക് പാഞ്ഞുകയറി; ഹാസനിൽ എട്ട് പേർ മരിച്ചു
Sep 13, 2025, 08:32 IST
കർണാടക ഹാസനിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. 20 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും മൂന്ന് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ദേശീയപാത 373ലാണ് അപകടം നടന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം.
നിരവധി ആളുകൾക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. എതിരെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ട്രക്ക് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഗണേശ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി ഡിജെ ഡാൻസ് നടക്കുന്നതിനിടെയാണ് അപകടം നടന്നത്.