ട്രംപിന്റെ കാർ ഈ പാലത്തിന് പണി കൊടുക്കും; ആശങ്കയൊഴിയാതെ അധികൃതർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താജ്മഹൽ സന്ദർശനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ആഗ്ര ജില്ലാ ഭരണകൂടമാണ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. എന്നാൽ ഒരേയൊരു ആശങ്ക മാത്രമാണ് ഇവരെ
 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താജ്മഹൽ സന്ദർശനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ആഗ്ര ജില്ലാ ഭരണകൂടമാണ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. എന്നാൽ ഒരേയൊരു ആശങ്ക മാത്രമാണ് ഇവരെ അലട്ടുന്നത്. മറ്റൊന്നുമല്ല, ട്രംപിന്റെ കാറിനെ ചൊല്ലിയാണ് ഈ ആശങ്ക

ആഗ്ര വിമാനത്താവളത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള റെയിൽവേ മേൽപ്പാലമാണ് പ്രശ്‌നം. ഇതുവഴിയാണ് ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോകേണ്ടത്. 6.4 ടൺ ഭാരമുള്ള ട്രംപിന്റെ കാർ പാലം വഴി കടത്തിവിടാനാകുമോയെന്നതാണ് ആശങ്ക.

ഭാരമേറിയ വാഹനങ്ങൾക്ക് പാലം വഴി കടന്നുപോകാനുള്ള അനുമതിയില്ല. ട്രംപിന്റെ വാഹനത്തിനൊപ്പം ഉദ്യോഗസ്ഥരുടെ വാഹനങ്ങളും കൂടിയാകുമ്പോൾ നിലവിൽ തന്നെ അപകടാവസ്ഥയിലുള്ള പാലത്തിന് ഉൾക്കൊള്ളാനാകുമോയെന്നതാണ് സംശയം.

ബീസ്റ്റ് എന്ന് വിളിപ്പേരുള്ള അത്യാധുനിക സുരക്ഷാ സന്നാഹങ്ങൾ ഉൾക്കൊള്ളിച്ച ലിമോസിൻ കാർ ആഗ്ര വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് വൈകുന്നേരമാണ് ട്രംപ് താജ്മഹൽ സന്ദർശിക്കാനെത്തുന്നത്.