ഹോം › ദേശീയം

ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു; അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച തുടങ്ങും

By MJ Desk · 17 Sep 2024, 09:56 AM

ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജറുമായി ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രഡ്ജറുമായി ടഗ് ബോട്ട് കാർവാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തു കൊണ്ടാകും തെരച്ചിൽ വീണ്ടും പുനരാരംഭിക്കുക. ഇന്ന് വൈകുന്നേരത്തോടെ കാർവാർ തുറമുഖത്ത് ടഗ് ബോട്ട് എത്തും. നാളെ കാർവാറിൽ സ്ഥിതി വിലയിരുത്താൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം യോഗം ചേരും പുഴയിൽ വേലിയിറക്ക സമയത്ത് ഡ്രഡ്ജർ കൊണ്ടുപോകാനാണ് നിലവിലെ തീരുമാനം. കാലാവസ്ഥ അടക്കം അനുകൂലമാണെങ്കിൽ വ്യാഴാഴ്ച തന്നെ ഡ്രഡ്ജർ പ്രവർത്തിച്ച് തെരച്ചിൽ തുടങ്ങാനായേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arjun#rescue mission#shiroor

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›