ഒരു പാർട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് ടിവികെ; മൂന്നം സ്ഥാനത്തേക്ക് ഡിഎംകെ
May 4, 2026, 12:28 IST
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്. രണ്ട് വർഷം മുമ്പ് നടൻ വിജയ് ആരംഭിച്ച ടിവികെ വൻ ലീഡുമായി കുതിക്കുകയാണ്.
രാവിലെ 8 മണിക്ക് ആരംഭിച്ചപ്പോൾ ഡിഎംകെ ലീഡ് ചെയ്തെങ്കിലും തുടർന്ന് വിജയ് നയിക്കുന്ന ടിവികെയുടെ കുതിപ്പാണ് കാണാൻ കഴിഞ്ഞത്. ഡിഎംകെയെയും എഐഡിഎംകെയെയും പിന്തള്ളി ടിവികെ ബഹുദൂരം മുന്നിലാണ്.
സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 85.10 ആണ്. ഡിഎംകെ തമിഴ്‌നാട്ടിൽ മികച്ച ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ഈ പ്രവചനങ്ങൾ കാറ്റിൽപ്പറത്തുന്ന ഫലങ്ങളാണ് തമിഴ്നാട്ടിൽ നിന്ന് വരുന്നത്