ഹോം › ദേശീയം

തരംഗമായി ടിവികെയുടെ പ്രഥമ സമ്മേളനം; ആയിരങ്ങൾ പങ്കെടുക്കുന്നു, വിജയ് പതാക ഉയർത്തി

By MJ Desk · 27 Oct 2024, 05:25 PM

തമിഴ് താരം സൂപ്പർതാരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വൻ ജനാവലിയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്. വേദിയിൽ തയ്യാറാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരക്കണക്കിന് വരുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പാർട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയർത്തി തിരക്കിനിടെ നിർജലീകരണത്തെ തുടർന്ന് നൂറിലധികം പേർ കുഴഞ്ഞുവീണു. 35ലധികം ഡോക്ടർമാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#tvk#vijay

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›