ഹോം › ദേശീയം

ബീഫ് കഴിച്ചെന്നാരോപിച്ച് ഗോരക്ഷാ ഭീകരര്‍ തല്ലിക്കൊന്ന കേസില്‍ ട്വിസ്റ്റ്; ; പിടിച്ചെടുത്തത് ബീഫ് അല്ല;തല്ലി കൊന്ന ശേഷം ബീഫ് കഥയുണ്ടാക്കി

By MJ News Desk · 26 Oct 2024, 08:37 PM

ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. ചര്‍കിദാദ്രിയിലെ ഭദ്രയില്‍ ആഗസ്റ്റില്‍ നടന്ന സംഭവത്തിലാണ് പുതിയ ട്വിസ്റ്റ്. 26കാരനായ സാബിര്‍ മാലിക്കിനെ ആള്‍ക്കൂട്ട ഭീകരര്‍ ബീഫ് കഴിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികള്‍ കൃത്യമായ ആസൂത്രണം ചെയ്തുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കൊല ചെയ്ത ശേഷം ഗ്രാമത്തിലെ വീടുകളില്‍ ഏതോ മാംസം പ്രതികള്‍ കൊണ്ടിട്ടിരുന്നു. പിന്നീട് ബീഫ് കഴിക്കുന്നുണ്ടെന്ന് പോലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു. എന്നാല്‍, അന്ന് പരിശോധനക്കയച്ച മാംസത്തിന്റെ ലാബ് റിപോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആ മാംസം ബീഫ് അല്ലെന്നാണ് ലാബ് റിപോര്‍ട്ട്. ഇതോടെ ബീഫ് കഴിച്ചതിനാണ് സാബിര്‍ മാലിക്കിനെ കൊന്നതാണെന്ന കൊലയാളികളുടെ വാദമാണ് ഇതോടെ മുനയൊടിഞ്ഞത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#BEEF#hariyana

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›