നിർദേശിച്ച എല്ലാ അക്കൗണ്ടുകളും റദ്ദാക്കണം; ട്വിറ്ററിൽ സമ്മർദം ചെലുത്തി മോദി സർക്കാരിന്റെ നാണംകെട്ട കളി

തങ്ങൾ നിർദേശിച്ച എല്ലാ അക്കൗണ്ടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും ട്വിറ്ററിന് മുന്നിൽ. നേരത്തെ നൽകിയ നിർദേശം പാലിക്കാത്തതിന് ട്വിറ്ററിനെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചു.
 

തങ്ങൾ നിർദേശിച്ച എല്ലാ അക്കൗണ്ടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും ട്വിറ്ററിന് മുന്നിൽ. നേരത്തെ നൽകിയ നിർദേശം പാലിക്കാത്തതിന് ട്വിറ്ററിനെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്ന് ട്വിറ്ററിന് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പ് നൽകി

നിർദേശിച്ച എല്ലാ അക്കൗണ്ടുകളും റദ്ദാക്കണമെന്നും ട്വിറ്റർ പ്രതിനിധികളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ ഐടി സെക്രട്ടറി ആവശ്യപ്പെട്ടു. കർഷക വംശഹത്യയെന്ന ഹാഷ് ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും ഐടി സെക്രട്ടറി പറഞ്ഞു.