ബംഗാളിൽ ബിജെപിയുടെ രണ്ട് എംഎൽഎമാർ രാജിവെച്ചു; അംഗസംഖ്യ 75 ആയി കുറഞ്ഞു

ബംഗാളിൽ തെരഞ്ഞെടുക്കപ്പെട്ട് പതിനഞ്ച് ദിവസത്തിനുള്ളിൽ ബിജെപിയുടെ രണ്ട് എംഎൽഎമാർ രാജിവെച്ചു. ഇതോടെ ബംഗാൾ നിയമസഭയിലെ ബിജെപി പ്രാതിനിധ്യം 75 ആയി കുറഞ്ഞു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്
 

ബംഗാളിൽ തെരഞ്ഞെടുക്കപ്പെട്ട് പതിനഞ്ച് ദിവസത്തിനുള്ളിൽ ബിജെപിയുടെ രണ്ട് എംഎൽഎമാർ രാജിവെച്ചു. ഇതോടെ ബംഗാൾ നിയമസഭയിലെ ബിജെപി പ്രാതിനിധ്യം 75 ആയി കുറഞ്ഞു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് രണ്ട് പേർ രാജിവെച്ചത്. ഇരുവരും എംപിമാർ കൂടിയാണ്

കൂച്ച്ബീഹാർ എംപി നിസിത് പ്രമാണിക്, റാണാഘട്ട് എംപി ജഗനാഥ് സർക്കാർ എന്നിവരാണ് രാജിവെച്ചത്. നിസിത് ദിൻഹതയിൽ നിന്നും ജഗനാഥ് ശാന്തിപൂരിൽ നിന്നുമാണ് എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ബിജെപിക്ക് അധികാരം ലഭിക്കാത്തതിനെ തുടർന്നാണ് ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ച് എംപിമാരായി തുടരാൻ തീരുമാനിച്ചത്.