ഹോം › ദേശീയം

മഹാരാഷ്ട്രയിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടു

By MJ Desk · 11 Oct 2024, 05:13 PM

മഹാരാഷ്ട്രയിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് 2 അഗ്‌നിവീറുകൾ കൊല്ലപ്പെട്ടു. നാസിക്കിലെ ആർട്ടറി സ്‌കൂളിലാണ് അപകടം നടന്നത്. സംഭവത്തിൽ കരസേന അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവെപ്പ് പരിശീലനത്തിനിടെ തോക്കിൽ നിന്നുള്ള ഷെൽ പൊട്ടിത്തെറിച്ചാണ് രണ്ട് അഗ്‌നിവീറുകൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആർട്ടിലറി സെന്ററിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്‌നിവീർമാരായ ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത്ത് ഷിത് (21) എന്നിവരാണ് കൊല്ലപ്പെട്ടത്. അഗ്നിവീർ സംഘം ഉപയോഗിച്ചിരുന്ന ഇന്ത്യൻ ഫീൽഡ് ഗണ്ണിൽ നിന്ന് വെടിയുതിർക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിച്ചു. ഇരുവർക്കും പരുക്കേറ്റു. ഡിയോലാലിയിലെ എംഎച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തുടർന്ന് അവിടെ ഇവർ മരിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#agniveer

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›