ഹോം › ദേശീയം

ഒരു ഭാര്യ രണ്ട് ഭര്‍ത്താക്കന്മാര്‍; ഉത്തര്‍ പ്രദേശില്‍ വൈറല്‍ കല്യാണം

By MJ News Desk · 25 Dec 2024, 06:32 PM

വ്യത്യസ്തമായ കല്യാണത്തിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഡിയോറയെന്ന നാട്. ചെറുപ്പം മുതലെ കണ്ടുവളര്‍ന്ന രണ്ട് പുരുഷന്മാരെയും ഒഴിവാക്കാനാകാതിരുന്ന യുവതി ഒടുവില്‍ രണ്ട് പേരെയും വരന്മാരായി സ്വീകരിച്ചു. ഇവരുടെ കല്യാണവും കഴിഞ്ഞതോടെ സംഗതി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടൊപ്പം രണ്ട് വരന്മാരോടൊപ്പം യുവതി നില്‍ക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഇവരുടെ വിവാഹ ശേഷമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ദേശീയ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോയില്‍ സിന്ദൂരമണിഞ്ഞ് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും നടുവിലായാണ് യുവതി നില്‍ക്കുന്നത്. രണ്ട് പേരുമൊത്തുള്ള ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നതെന്നായിരുന്നു അവരുടെ ഉത്തരം. യുവതി ഒരേ സമയം രണ്ട് പുരുഷന്‍മാരെ വിവാഹം കഴിക്കുകയായിരുന്നു. തനിക്ക് രണ്ട് വിവാഹങ്ങളിലായി രണ്ട് താലിയുണ്ടെന്നും രണ്ട് ഭര്‍ത്താക്കന്‍മാരോടൊപ്പം ഒരേ വീട്ടിലാണ് താമസമെന്നും യുവതി പറയുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#married#pollygamy#up

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›