ഹോം › ദേശീയം

ഭൂമി ലക്ഷ്യമാക്കി രണ്ട് ഉല്‍ക്കകള്‍ വരുന്നു

By Admin Desk · 23 Sep 2024, 09:05 PM

വാഷിങ്ടണ്‍: ഭൂമി ലക്ഷ്യമാക്കി രണ്ട് ഭീമന്‍ ഉല്‍ക്കകള്‍ വരുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 24ന് ഭൂമിയെ സമീപിക്കുമെന്നാണ് നാസ നല്‍കുന്ന മുന്നറിയിപ്പ്. 2020 ജിഇ, 2024 ആര്‍ഒ 11 എന്നീ ഉല്‍ക്കകളാണ് അതിവേഗം ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്നത്. ഇവയില്‍ ഒരെണ്ണത്തിന് ഒരു വിമാനത്തിന്റെ വലിപ്പമാവുമെങ്കില്‍ രണ്ടാമത്തേതിന് ഒരു ബസിന്റെ വലിപ്പമാവും ഉണ്ടാവുകയെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. സൗരയുഥത്തിലെ വസ്തുക്കളില്‍ നിന്നുള്ള പൊടിപടലങ്ങളോ ചിതറിത്തെറിച്ച കഷണങ്ങളോ ആണ് ഉല്‍ക്കകള്‍. സൂര്യനെ വലം വെക്കുന്ന ഗ്രഹങ്ങളേക്കാള്‍ ചെറുതായ പാറക്കഷണങ്ങളെന്നാണ് പൊതുവില്‍ ഉല്‍ക്കകളെ നിര്‍വചിക്കാറ്. മറ്റുഗ്രഹങ്ങളുടെ ശക്തമായ ആകര്‍ഷണം മൂലം ഉല്‍ക്കകള്‍ക്ക് സ്ഥാനചലനം സംഭവിക്കുകയും ഭൂമി പോലുള്ള ഇതര ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലേക്കു ചുഴറ്റിയെറിയപ്പെടുകയും ചെയ്യുന്നതിലൂടെയാണ് ഇവ പുറത്തേക്കെത്തുന്നത്.. രണ്ട് ഉല്‍ക്കകളും ഭൂമിയ്ക്ക് തൊട്ടരികിലൂടെയാണ് കടന്നുപോകുകയെങ്കിലും ഇവ കൂട്ടിയിടിയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നത് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഉല്‍ക്കകളുടെ സഞ്ചാരപഥത്തിന് അല്‍പ്പം മാറ്റം സംഭവിച്ചാല്‍ അത് വന്‍ ദുരന്തത്തിന് ചിലപ്പോള്‍ വഴിയൊരുക്കിയേക്കാമെന്നതിനാലാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് നാസ ഇടക്കിടെ വാര്‍ത്തയും മുന്നറിയിപ്പും നല്‍കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#2020 GE#2024 RO 11#asteroid#asteroid trajectory#asteroid warning#astronomy#atmosphere#celestial bodies#cosmic event#Earth#impact risk#meteoroid#NASA#NASA scientists#near-Earth object#orbit#planets#September 24#solar system#space#space exploration

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›