{"vars":{"id": "89527:4990"}}

ലിവ് ഇൻ പങ്കാളിയടക്കം രണ്ട് യുവതികളെ കൊലപ്പെടുത്തി; ഗോവയിൽ റഷ്യൻ വിനോദസഞ്ചാരി പിടിയിൽ
 

 

ലിവ് ഇൻ പങ്കാളിയടക്കം രണ്ട് യുവതികളെ കൊലപ്പെടുത്തിയ റഷ്യൻ വിനോദ സഞ്ചാരി ഗോവയിൽ അറസ്റ്റിൽ. അലക്‌സി ലിയോനോവ് എന്നയാളെയാണ് വടക്കൻ ഗോവയിലെ അരംബോളിൽ നിന്ന് പോലീസ് പിടികൂടിയത്. 

അലക്‌സിയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന എലേന കസാത്തനോവയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വാടക മുറിക്കുള്ളിൽ വീട്ടുടമസ്ഥൻ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. എലേനയുടെ കൈകൾ പിന്നിലാക്കി കെട്ടിയ നിലയിലും കഴുത്ത് മുറിച്ച നിലയിലുമായിരുന്നു

ചോദ്യം ചെയ്യലിലാണ് മറ്റൊരാളെ കൂടി കൊലപ്പെടുത്തിയ കാര്യം അലക്‌സി വെളിപ്പെടുത്തിയത്. എലേന വനീവ എന്ന 37കാരിയെ മോർജിമിൽ വെച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹവും പ്രതി കാണിച്ചുകൊടുത്തു.