മുഖംമൂടി ധരിച്ചെത്തിയവരുടെ ആക്രമണം മുംബൈ ഭീകരാക്രമണത്തെ ഓർമപ്പെടുത്തി; കൃത്യമായ അന്വേഷണം വേണമെന്ന് ഉദ്ദവ് താക്കറെ

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തി വിദ്യാർഥികളെ ആക്രമിച്ച സംഭവം 2011 മുംബൈ തീവ്രവാദാക്രമണത്തെ ഓർമപ്പെടുത്തുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും
 

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തി വിദ്യാർഥികളെ ആക്രമിച്ച സംഭവം 2011 മുംബൈ തീവ്രവാദാക്രമണത്തെ ഓർമപ്പെടുത്തുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു

ഒരു ക്യാമ്പസിലും നടക്കാൻ പാടില്ലാത്തതാണ് ജെ എൻ യുവിൽ നടന്നത്. ജെ എൻ യു വിദ്യാർഥികൾക്ക് പിന്തുണ നൽകി തെരുവിലിറങ്ങിയ മഹാരാഷ്ട്രയിലെ വിദ്യാർഥികൾക്കെതിരായി ഒരു നടപടിയും തന്റെ സർക്കാർ സ്വീകരിക്കില്ലെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി.

ടെലിവിഷൻ റിപ്പോർട്ടുകൾ ഞാൻ കാണുന്നുണ്ടായിരുന്നു. ജെ എൻ യു വിദ്യാർഥികൾക്കെതിരെ നടന്ന ആക്രമണം 2011 മുംബൈ ഭീകരാക്രമണത്തെ ഓർപ്പെടുത്തുന്നതായിരുന്നു. വിദ്യാർഥികൾ ഈ രാജ്യത്ത് സുരക്ഷിതരല്ലെന്ന് തോന്നുന്നു.

നമ്മുടെ യുവാക്കൾ ഭീരുക്കളല്ല. അവരെ പ്രകോപിപ്പിച്ച് വലിയ ആക്രമണമുണ്ടാക്കാൻ ശ്രമിക്കരുത്. യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ പോലീസ് പരാജയപ്പെട്ടാൽ പോലീസ് പ്രതിസ്ഥാനത്ത് നിൽക്കേണ്ടി വരുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു