ബിജെപി സർക്കാരിന്റെ തീരുമാനങ്ങൾ തിരുത്തി ഉദ്ദവ് സർക്കാർ; ഗുജറാത്ത് കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കി

മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ദവ് താക്കറെ സർക്കാർ മുമ്പുണ്ടായിരുന്ന ബിജെപി സർക്കാരിന്റെ പല തീരുമാനങ്ങളിലും തിരുത്തൽ വരുത്തി തുടങ്ങി. മഹാരാഷ്ട്ര ടൂറിസം വികസന കോർപറേഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര
 

മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ദവ് താക്കറെ സർക്കാർ മുമ്പുണ്ടായിരുന്ന ബിജെപി സർക്കാരിന്റെ പല തീരുമാനങ്ങളിലും തിരുത്തൽ വരുത്തി തുടങ്ങി. മഹാരാഷ്ട്ര ടൂറിസം വികസന കോർപറേഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദർശനത്തിന്റെ സംഘാടന ചുമതലയുടെ കരാർ സർക്കാർ റദ്ദാക്കി.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്റ് സൺസ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നൽകിയ 321 കോടിയുടെ കരാറാണ് റദ്ദാക്കിയത്. കരാറിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

2017 ഡിസംബർ 26നാണ് ടൂറിസം വികസന കോർപറേഷൻ ഗുജറാത്ത് കമ്പനിയുമായി കരാറിൽ ഏർപ്പെടുത്തത്. സരംഗ്‌ഖേദ ചേതക് ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു കരാർ. കുംഭമേള, റാൻ ഉത്സവം എന്നിവയുടെ കരാർ ലബിച്ച കമ്പനിയാണ് ലല്ലൂജി ആന്റ് സൺസ്