മധ്യപ്രദേശിലെ ഉജ്ജയിനിൽ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്ക്

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകലേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേർക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇന്നലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുൻ മുഖ്യമന്ത്രി
 

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകലേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേർക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇന്നലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുൻ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികൾ ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. ഈ സമയത്ത് ഇവർക്കൊപ്പം നിരവധി പേർ ക്ഷേത്രത്തിനകത്തേക്ക് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.

ക്ഷേത്രത്തിന്റെ നാലാം നമ്പർ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയിൽ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധിപ്പേർക്ക് പരിക്കേൽക്കുകയായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു.